Tuesday, July 8, 2025
No menu items!
Homeവാർത്തകൾ42 വർഷത്തെ 'നാട്ടുതപാൽ' സേവനത്തിന് ശേഷo ഉരല്ലൂർ പോസ്റ്റ്‌ ഓഫീസിലെ ഭാസ്കരൻ വിരമിക്കുന്നു

42 വർഷത്തെ ‘നാട്ടുതപാൽ’ സേവനത്തിന് ശേഷo ഉരല്ലൂർ പോസ്റ്റ്‌ ഓഫീസിലെ ഭാസ്കരൻ വിരമിക്കുന്നു

കൊയിലാണ്ടി: 42 വർഷത്തെ ‘നാട്ടുതപാൽ’ സേവനത്തിന് ശേഷo വിരമിക്കുന്നു. ഉരല്ലൂർ പോസ്റ്റ്‌ ഓഫീസിലെ ഭാസ്കരനെ അറിയാത്തവരായി വകമോലിയിലും, പറകുളങ്ങരയും, ഉരല്ലൂരിലും ആരും തന്നെ ഉണ്ടാകില്ല. കത്തും, പണവും, പണ്ടത്തെ കമ്പിയും, മറ്റു വസ്തുക്കളുമായ് വീട്ടുകളിൽ എത്തുന്ന ഭാസ്കരൻ ഇനി നമ്മെ അന്വഷിച്ചു വരില്ല. അദ്ദേഹം തന്റെ ഔദ്വാഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയാണ്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്ത നാട്ടുമ്പുറത്തുകാരൻ. പലർക്കും ശമ്പളം കൂട്ടി കൊടുത്തെങ്കിലും പോസ്റ്റ്‌മാനു കൂട്ടി കൊടുത്തില്ല. തുച്ഛമായ ശമ്പളത്തിൽ പണിയെടുക്കുന്ന എക്സ്ട്രാ ജീവനക്കാരൻ. തപാൽ വകുപ്പെന്നു പറയുകയല്ലാതെ തപാൽ വകുപ്പിന് പുറത്തു എക്സ്ട്രാ ജീവനക്കാരനായി ജോലി ചെയുന്നവരാണ് അധിക പോസ്റ്മാൻമാരും. സേവനം വ്രതമായി സ്വീകരിച്ചവർ. അഷ്ടിക്ക് വകയില്ലാത്തവർ. 42വർഷം നാട്ടിൻപുറത്തെ ജനങ്ങളെ സേവിക്കാൻ സന്നദ്ധനായ ഭാസ്കരനെ ഈ സമയം നാട്ടുകാർ അനുമോദിക്കുന്നു. ശിഷ്ട ജീവിതം ധന്യമായിരിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നാട്ടുകാരും. ഭാസ്കരന് ഒരു വലിയ യാത്രയയപ്പു ചടങ്ങു നടത്താൻ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments