മലയിന്‍കീഴ്: സംസ്ഥാനത്തെ ആദ്യ ഭരണഘടന സാക്ഷരത ക്യാമ്പസ് പദവി മലയിന്‍കീഴ് മാധവകവി സ്മാരക ഗവ:ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്. തിങ്കളാഴ്ച രാവിലെ 11-മണിക്ക് കോളേജ് സെമിനാര്‍ ഹാളില്‍ മന്ത്രി ജി.ആര്‍.അനില്‍ ഭരണഘടന സാക്ഷരത ക്യാമ്പസ് പ്രഖ്യാപനം നടത്തും.
ഭരണഘടനയുടെ ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങളും ഫെഡറല്‍ സംവിധാനവും തലമുറകളിലേയ്ക്ക് കൈമാറുക, പൗരന്റെ അവകാശങ്ങളും കര്‍ത്തവ്യങ്ങളും ബോധ്യപ്പെടുത്തുക എന്നീ മഹത്തായ ദൗത്യനിര്‍വഹണങ്ങളിലൂടെ രാജ്യത്തെ ആദ്യ ഭരണഘടനാ സാക്ഷരതാ ക്യാമ്പസ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നത്. കേരള സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ്, പള്ളിച്ചല്‍ കസ്തൂര്‍ബ ഗ്രാമീണ ഗ്രന്ഥശാല എന്നീ ഏജന്‍സികളുടെ സഹകരണത്തോടു കൂടിയാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നത്.
ചടങ്ങില്‍ ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷനാകും. ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ യു.സി.ബിവീഷ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, സംസ്ഥാന എന്‍.എസ്.എസ് ഓഫീസര്‍ ആര്‍.എന്‍.അന്‍സര്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കെ.വാസുദേവന്‍നായര്‍, കേരള സര്‍വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ എ.ഷാജി, എ.സത്യരാജ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എം.മഹേഷ് കുമാര്‍, എം.എസ്.എസ് ഗവ: ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മലങ്കര സൂപ്രണ്ട് ഡി.ആര്‍. അനില്‍, കോളേജ് പ്രിന്‍സിപ്പല്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിരാം, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നിഷ രാമചന്ദ്രന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ നിഷ രാമചന്ദ്രന്‍, അഭിലാഷ് സോളമന്‍, വോളന്റിയര്‍ സെക്രട്ടറിമാരായ അനന്യ ബി പ്രസാദ്, വിനോദ് കുമാര്‍ എന്നിവര്‍ സംസാരിക്കും.