NSG 5ൽ നിന്നും 4ആയി ഉയർത്തിയിട്ടും കോവിഡ് കാലത്ത് നിർത്തലാക്കിയ തിരുവനന്തപുരം ഭാഗത്തേക്കുള്ള മാഗ്ലൂർ, രാജ്യറാണി എക്സ്പ്രസ്സ്‌കൾ സ്റ്റോപ്പ് ഉടൻ പുനസ്ഥാപിക്കുക,
കേരള, ചെന്നൈ മെയിൽ, ഗുരുവായൂർ -ചെന്നൈ എക്സ്പ്രെസ്കൾക്ക്സ്റ്റോപ്പ് അനുവദിക്കുക.
റെയിൽവേ സ്റ്റേഷൻ സമഗ്ര പുരോഗതി ലക്ഷ്യ സ്ഥാനത്തു എത്തിക്കുക.
റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ 2ഉം 3ഉം കവാടങ്ങൾ പുനർ നിർമിക്കുക.
കാലകരണപ്പെട്ട വെയ്റ്റിങ്റൂം പൊളിച്ചു മാറ്റി ആധുനിക സൗകര്യത്തോടെ വെയ്റ്റിങ് റൂം വിപുലപ്പെടുത്തുക.
പാർക്കിങ് എരീയ ക്രമീകരിക്കുക.
ആർ. പി.എഫ് യൂണിറ്റ് അടിയന്തിരമായി അനുവദിക്കുക.
ടിക്കറ്റ് കൌണ്ടർ എണ്ണം വർധിപ്പിക്കുക. ഫ്ലാറ്റ് ഫോം2ൽ ടിക്കറ്റ് കൗണ്ടർ ആരംഭിക്കുക.
ഫ്ലാറ്റ് ഫോം ഷെൽട്ടർ നിർമിക്കുക.
ഫ്ലാറ്റ് ഫോം എക്സലേറ്റർ സ്ഥാപിക്കുക.
കരുനാഗപ്പള്ളിയിലെ എല്ലാ രാഷ്ട്രീയ -സാംസ്കാരിക -സാമൂഹിക സംഘടനാ നേതാക്കളും അനുയായികളും ആരംഭിക്കുന്ന സമരമുഖത്തു സജീവം ആകണമെന്ന് റെയിൽവേ ആക്ഷൻ കൗൺസിലിനു വേണ്ടി നജീബ് മണ്ണേൽ, ചെയർമാൻ, K. K. രവി, ജനറൽ കൺവീനർ എന്നിവർ അറിയിച്ചു.