എരുമേലി : കേരളാ കോൺഗ്രസ്സ് എം നേതാവ് ജോസ് പുത്തേട്ട് (ജോസഫ് മാണി പുത്തേട്ട് എരുമേലി മണിപ്പുഴ ) നിര്യാതനായി. സംസ്കാരം ഇന്ന് (25 / 09 / 2024 ബുധനാഴ്ച ) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മണിപ്പുഴ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ ഭാര്യ:ഏലിയാമ്മ മണിപ്പുഴ മുണ്ടപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ:ജോസി ജോസ് മസ്കറ്റ് ) ,ലീന (കുവൈറ്റ് ).മരുമക്കൾ : ഷീന പൂവ്വശ്ശേരിൽ വെച്ചൂച്ചിറ , ബിനു തണ്ടാശ്ശേരിൽ മണർകാട് .
കേരള കോൺഗ്രസ്സ് എം തൊഴിലാളി സംഘടനയായ കെ ടി യൂ സി യുടെ സംസ്ഥന ജനറൽ സെക്രട്ടറി ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട് .കാഞ്ഞിരപ്പള്ളി രൂപത മുൻ പാസ്റ്ററൽ കൗൺസിൽ അംഗം ,കാരിത്തോട് റബ്ബർ ഉദ്പാദക സംഘം , ഉൾപ്പെടെ നിരവധി സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.