തൃശൂർ: മാറ്റാംപുറത്ത് ടൗൺഷിപ്പ് ഒരുങ്ങുന്നു. തൃശുർ കോർപ്പറേഷൻ വാങ്ങിയ ഭൂമിയിൽ 231 ഭൂരഹിതർക്ക് മൂന്ന് സെൻറ ഭൂമിയുടെ രേഖാകൈമാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോർപറേഷൻ തന്നെ വീട് നിർമ്മിച്ചു നൽകും. പ്രദേശം ഉപഗ്രഹ ടൗൺഷിപ്പാക്കി വികസിപ്പിക്കും.
മേയർ എം കെ വർഗ്ഗിസ് അധ്യക്ഷനായി, മന്ത്രിമാരായ കെ.രാജൻ, ആർ. ബിന്ദു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ്,തൃശൂർ MLA.പി. ബാലചന്ദ്രൻ, ഡെപ്യുട്ടി മേയർ എം എൽ.റോസി, പി.കെ.ഷാജൻ, വർഗീസ് കണ്ടംകൊളുത്തി ,ഒല്ലൂക്കര ബ്ലോക്ക് പ്രസിഡണ്ട് കെ.ആർ രവി മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹനൻ, എന്നിവർ സന്നിഹിതരായി.