ബംഗളൂരു: ബംഗളൂരുവിൽനിന്ന് മൊറീഷ്യസിലേക്ക് നേരിട്ടുള്ള വിമാന സർവിസുമായി ഇൻഡിഗോ. നവംബർ 19 മുതൽ സർവിസ് ആരംഭിക്കും. ആഴ്ചയിൽ നാല് ദിവസമാണ് ഇരു ദിശകളിലേക്കും സർവിസ്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ആറ് ഇ 1861 വിമാനം പുലർച്ച 3.20ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടും. പ്രാദേശിക സമയം രാവിലെ 7.45ന് മൊറീഷ്യസിലെത്തും. തിരിച്ച് ആറ് ഇ 1862 വിമാനം രാവിലെ 9.30ന് മൊറീഷ്യസിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.45ന് ബംഗളൂരുവിലെത്തും.



