മരങ്ങാട്ടുപിള്ളി : കെ ആർ നാരായണൻ റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർ തയ്യാറാകണമെന്ന് കെ എസ് യു മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇടയ്ക്ക് കുഴിയടക്കൽ നടന്നെങ്കിലും അത് പൊളിഞ്ഞു പഴയ സ്ഥിതിയായി. റോഡിലെ കുഴിയിൽ വീണ് ആളുകൾക്കും വാഹനങ്ങൾക്കും പരുക്ക് പറ്റുന്നത് പതിവാണ്.
അടുത്തിടെ കടപ്ലാമറ്റം മുതൽ മരങ്ങാട്ടുപിള്ളി വരെയുള്ള ഭാഗം റീടാർ ചെയ്തിരുന്നു. മരങ്ങാട്ടുപിള്ളി മുതൽ കൂത്താട്ടുകുളം വരെയുള്ള ഭാഗത്ത് കുഴികൾ മൂടാൻ നടപടിയില്ല. ഓട്ട അടച്ച ഭാഗങ്ങളിൽ റോഡിന്റെ അലൈൻമെന്റ് തെറ്റി ഇരുചക്ര വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതും പതിവാണ്.
KSU മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റി കുറിച്ചിത്താനം ഭാഗത്തെ കുഴികൾ അടച്ച് പ്രതിഷേധിച്ചു. സണ്ണി വടക്കേടം ഉദ്ഘാടനം ചെയ്തു. ആഷിൻ അനിൽ മേലേടം അധ്യക്ഷത വഹിച്ചു. ഷാരോൺ മാർട്ടിൻ, നവീൻ മാർട്ടിൻ, ഇമ്മാനുവൽ ലൂക്കോസ്, ജെറിൻ ജോർജ്, ആൽബിൻ ഫ്രാൻസിസ്, സ്റ്റെന്നിസ് ബെന്നി, നോബിൾ മുളങ്ങാട്ടിൽ, ജിസ് നെച്ചിമ്യാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.