കരുനാഗപ്പള്ളി: ബോയ്സ് ഹയർസെക്കൻഡറി ആൻ്റ് ഗേൾസ് ഹൈസ്ക്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിൻ്റെ ഉത്ഘാടനം നാളെ വൈകിട്ട് 3 മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻ കുട്ടി നിർവ്വഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി വിശിഷ്ടാതിഥിയാകും. സി. ആർ .മഹേഷ് എം.എൽ.എ യുടെ അധ്യക്ഷതയിൽ കൂടുന്ന ഉത്ഘാടന സമ്മേളനത്തിൽ കെ. സി. വേണുഗോപാൽ എം.പി, എം എൽ എ മാരായ കോവൂർ കുഞ്ഞുമോൻ, സുജിത്ത് വിജയൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ. ഗോപൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയവർ പങ്കെടുക്കും.