ചെങ്ങമനാട് : എസ് ഗോപകുമാർ രചിച്ച ഭാഷാസാഹിത്യ ഗ്രന്ഥം ഓണാട്ടുകര മൊഴിയോർമ്മകൾ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരജേതാവ് പ്രൊഫ.എം തോമസ് മാത്യു പ്രകാശനം ചെയ്തു.മുൻ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ജോസ് തെറ്റയിൽ യോഗം ഉദ്ഘാടനം ചെയ്തു . കാലടി എസ് എൻ ഡി പി ലൈബ്രറി പ്രസിഡൻ്റ് അഡ്വ. കെ.ബി. സാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമൂലനഗരം പൊന്നൻ പുസ്തകം ഏറ്റുവാങ്ങി. കാലടി എസ് മുരളീധരൻ പുസ്തകം പരിചയപ്പെടുത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി അഭിജിത്ത് , സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി തമ്പാൻ, കെ എൻ കൃഷ്ണകുമാർ,എ.എസ്. സുമാകുമാരി, ആരതി മുരളീകൃഷ്ണൻ ,കെ എസ് സ്വാമിനാഥൻ, എം വി ജയപ്രകാശ് എന്നിവർ സംസാരിച്ചു. എസ്.സുരേഷ്ബാബു കവിത ആലപിച്ചു.പാറപ്പുറം വൈഎംഎ ലൈബ്രറിയും ,കാലടി എസ് എൻ ഡി പി ലൈബ്രറിയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എസ് എൻ ഡി പി ലൈബ്രറിയിലെ ബുധസംഗമം ബുക്സ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ.