മലപ്പുറം:സംസ്ഥാനത്ത് ഇന്നലെ നടത്തിയ പരിശോധനയില്‍ മൂന്നു പേരുടെ ഫലം കൂടി നെഗറ്റീവ്. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. നിലവില്‍ 267 പേർ സമ്ബർക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം രോഗലക്ഷണങ്ങളുമായി ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. ഇയാളുള്‍പ്പെടെ നാലു പേർ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേർ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നുണ്ട്.



