Saturday, March 21, 2026
No menu items!
Homeവാർത്തകൾപ്രശസ്ത ക്യാൻസർ രോഗ ചികിത്സകൻ ഡോ.വി.പി.ഗംഗാധരൻ നയിക്കുന്ന ക്യാൻസർ ബോധവൽക്കരണ ക്ലാസ് നാളെ കാഞ്ഞിരപ്പള്ളിയിൽ

പ്രശസ്ത ക്യാൻസർ രോഗ ചികിത്സകൻ ഡോ.വി.പി.ഗംഗാധരൻ നയിക്കുന്ന ക്യാൻസർ ബോധവൽക്കരണ ക്ലാസ് നാളെ കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: ലോക പ്രശസ്ത ക്യാൻസർ രോഗ ചികിത്സകൻ ഡോ.വി.പി.ഗംഗാധരൻ നയിക്കുന്ന ക്യാൻസർ ബോധവൽക്കരണ ക്ലാസ് നാളെ കാഞ്ഞിരപ്പള്ളിയിൽ നടക്കും. ആതുര – സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിദ്ധ്യമായ കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ബാണ് (കെ.എം.സി) പരിപാടി സംഘടിപ്പിക്കുന്നത്.

പേട്ട കവല നൈനാർ പള്ളിക്ക് സമീപം ഹിദായത്തുൽ ഇസ്ലാം അറബിക് കോളജ് സമുച്ചയത്തിൽ ഉച്ച കഴിഞ്ഞ് 3 മണിക്ക് നടക്കുന്ന പരിപാടിയിൽ ആതുര സേവന രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള പ്രഥമ കെ.എം.സി അവാർഡ് ഡോ.വി.പി.ഗംഗാധരന് സമ്മാനിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന 40 വയസ് പൂർത്തീയായ സ്ത്രീകൾക്ക് മാമ്മോഗ്രാഫി ടെസ്റ്റ് സൗജന്യമായ് ചെയ്ത് നൽകുമെന്ന് കെ.എം.സി പ്രസിഡണ്ട് ഷംസുദീൻ തോട്ടത്തിൽ, സെക്രട്ടറി ഷൈജു കളരിക്കൽ, ട്രഷറർ അഡ്വ. റഫീഖ് ഇസ്മായിൽ, പോഗ്രാം കൺവീനർ ടിഹാന ബഷീർ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്ഫോൺ. 9447287429,9447600176, 944708 2978

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments