മലയിന്‍കീഴ്: ഡോ.കെ. ബീനയുടെ ‘ഇമകള്‍ക്കിടയിലെ ചിറകൊച്ച’ എന്ന കവിതാസമാഹാരം ഞായറാഴ്ച പ്രകാശിതമാകുന്നു. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലാ ഹാളില്‍ ഐ.ബി.സതീഷ് എം.എല്‍.എ പുസ്തകം പ്രകാശനം ചെയ്യും.
മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാല, വനിതാവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ.വാസുദേവന്‍നായര്‍ അധ്യക്ഷനാകും. കേരള ശാസ്ത്ര സാഹിത്യപരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി കെ.കൃഷ്ണകുമാര്‍ പുസ്തകം ഏറ്റുവാങ്ങും. കവി വിനോദ് വൈശാഖി പുസ്തകപരിചയം നടത്തുന്ന ചടങ്ങില്‍ എസ്.സുരേഷ് ബാബു, ജി.എല്‍.അരുണ്‍ഗോപി, കെ.സുരേന്ദ്രന്‍നായര്‍, ഷിബു.എ.എസ്, ഷൈജു, അലക്‌സ്, രാജേന്ദ്രന്‍ എല്‍ഷദായ്, ഡോ.കെ.ബീന, പ്രിയാശ്യാം എന്നിവര്‍ സംസാരിക്കും.



