ന്യൂഡൽഹി: മാറ്റിവച്ച നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന്
നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു.
മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന
പരീക്ഷ ജൂൺ 23നാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.
എന്നാൽ മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ
ചോർന്നതിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. 2 ഷിഫ്റ്റായാണ് പരീക്ഷ
നടത്തുകയെന്ന് എൻടിഎ അറിയിച്ചു.



