വിളവൂർക്കൽ : നാലാംകല്ല് യുവ ആർട്സ് ആന്റ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർഷികാഘോഷവും ഓണപരിപാടികളും സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ പാമ്പു പിടിത്തക്കാരൻ വാവ സുരേഷ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എൻ.എ.വിനോദ് അധ്യക്ഷനായി. ചടങ്ങിൽ മലയിൻകീഴ് എസ്. ഐ. എൻ.സുരേഷ് കുമാർ, പഞ്ചായത്തു അംഗങ്ങളായ ആർ.അനില ദേവി, ജി.പി.ഗിരീഷ് കുമാർ, വേണുഗോപാൽ, എസ്.ബി.അരുൺ, വൈശാഖ്, ജി.ജി.അഭിജിത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. കലാ, കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.