Monday, July 7, 2025
No menu items!
Homeസ്ട്രീറ്റ് ലൈറ്റ്ആനവണ്ടിയുടെ അവധിക്കാല യാത്ര നാളെ (18/9/24)

ആനവണ്ടിയുടെ അവധിക്കാല യാത്ര നാളെ (18/9/24)

കൂത്താട്ടുകുളം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കുത്താട്ടുകുളം ഡിപ്പോയിൽനിന്ന് ആരംഭിക്കുന്ന ഓണം അവധിക്കാല യാത്രയുടെ ബുക്കിങ് തുടങ്ങി. കായലും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളും നിറഞ്ഞ കാഴ്ചകൾ കോർത്തിണക്കിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

18ന് അഷ്ടമുടി, 19ന് ഇല്ലിക്കൽ കല്ല്, ഇലവീഴാപുഞ്ചിറ, 20ന് കപ്പൽ യാത്ര, 22ന് അഷ്ടമുടി, പഞ്ച പാണ്ഡവ ക്ഷേത്രം, 23ന് ആറ ന്മുള, 28ന് ഗവി, 29ന് തെന്മല, പാലരുവി, ഒക്ടോബർ രണ്ടിന് രാമക്കൽ മേട്, ചെല്ലാർകോവിൽ, അഞ്ചിന് ഇല്ലിക്കൽകല്ല്, ഇലവിഴാപുഞ്ചിറ, ആറിന് തിരുവനന്തപുരം കോവളം എന്നിങ്ങനെയാണ് സർവീസ്. പൂർവവിദ്യാർഥി സംഘം, കുടുംബശ്രീകൾ, ക്ലബ്ബുകൾ, ആരാധനാലയങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർക്ക് 50 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാൻ അവസരമുണ്ട്. ഫോൺ: 94974 15696, 94978 83291.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments