BSNLന്റെ കിടിലൻ പദ്ധതി ‘സർവത്ര’. പോകുന്നിടത്തൊക്കെ ഇനി വീട്ടിലെ വൈഫൈ കിട്ടും. വീട്ടിലെ വൈഫൈ പോകുന്നിടത്തൊക്കെ ലഭിച്ചാൽ എങ്ങനെയിരിക്കും? മൊബൈൽ ഡാറ്റയ്ക്ക് വേണ്ടി റീച്ചാർജ് ചെയ്യുന്ന പരിപാടി നിർത്തുകയും ചെയ്യാം, വർഷംതോറും വലിയൊരു തുക ലാഭിക്കുകയുമാകാം. അത്തരമൊരു വിപ്ലവ പദ്ധതിയുമായാണ് ബിഎസ് എൻ എൽ രംഗത്തെത്തുന്നത്. അതിവേഗ ഇൻ്റർനെറ്റ് സർവത്ര ലഭ്യമാകുന്ന ‘സർവത്ര’ പദ്ധതിയാണ് ബി.എസ്.എൻഎലിൻ്റെ പുതിയ പ്രഖ്യാപനം.
ഗ്രാമീണരിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റോബർട്ട് ജെ. രവി ‘സർവത’ സേവനം ആരംഭിച്ചത്.
BSNL ഉപയോക്താക്കൾക്ക് അവരുടെ ഹോം ഫൈബർ കണക്ഷനുകളിലൂടെ, അതിവേഗ ഇന്റർനെറ്റ് സൗകര്യം പോകുന്നിട ത്തൊക്കെ ലഭ്യമാകുന്ന പദ്ധതിയാണ് സർവത്ര. BSNLൻ്റെ ഫൈബർ ടു ദ ഹോം (FITH) സാങ്കേതികവി ദ്യ മുഖേനയാണ് ‘സർവത്ര’. BSNL Connecting India Faster സേവനം നടപ്പിലാക്കുന്നത്. വീട്ടിൽ അല്ലെങ്കിൽ ഓഫീസിലുള്ള FITH കണക്ഷനിൽ നിന്ന് ഉപയോക്താക്കൾക്ക് മറ്റ് സ്ഥലങ്ങളിലും ഇന്റർ നെറ്റ് ആക്സസ് ചെയ്യാൻ അനുവദിക്കുന്നതാണ് സർവത്ര. BSNL ന്റെ FITH സേവനം പോകുന്നിടത്തെല്ലാം നമുക്ക് ലഭ്യമാകുമെന്ന് സാരം. സർവത്ര പോർട്ടൽ ഒരു വെർച്വൽ ടവർ പോലെ പ്രവർത്തിക്കും.
ഈ ഫീച്ചർ ലഭിക്കുന്നതിന്, BSNL ഉപയോക്താക്കൾ ‘സർവത്ര’ സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്യണം. സർവത്ര സുരക്ഷിതമാണെന്ന് ഉപയോക്താക്കൾക്ക് ബിഎസ് എൻഎൽ ഉറപ്പ് നൽകിയിട്ടുണ്ട്.
മറ്റൊരു മോഡം ഒരു സഞ്ചാരപാതയായി മാത്രം ഉപയോഗിക്കുന്നതാണ്. അതിനാൽ സൈബർ സുരക്ഷയെക്കുറിച്ചും പേടിക്കേണ്ടതില്ല. കൃത്യമായ സേവനം ഉറപ്പാക്കാൻ ‘വൺ നോക്ക്’ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. കേരളത്തിൽ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നാണ് വിവരം.