ഉള്ളിയേരി: ബിമാക്ക കക്കഞ്ചേരിയുടെ ഓണാഘോഷ പരിപാടികൾ കക്കഞ്ചേരിയിൽ പി എം സോമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് പി ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. സ്നേഹപ്പൂക്കളം, പ്രശ്നോത്തരി, ചിത്രരചന എന്നീ പരിപാടികൾ നടത്തി. മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഗണേശ് കക്കഞ്ചേരി, പി കെ രാജേഷ്, ടി.എം ബാലകൃഷ്ണൻ, പി കെ രാമചന്ദ്രൻ, പി കെ സുരേഷ്, സി.എം ഷിജു സംസാരിച്ചു. സെക്രട്ടറി കെ രാമകൃഷ്ണൻ സ്വാഗതവും കൺവീനർ പി കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.