ന്യൂഡൽഹി: ഗ്ലോബൽ നാവിഗേഷൻ സാറ്റ ലൈറ്റ് സിസ്‌റ്റം (ജി.എൻ.എസ്.എസ്) ഘടിപ്പിച്ചു വാഹനങ്ങൾക്ക് ദേശീയ പാതകളിലും എക്സ‌്പ്രസ് വേകളിലും പ്രതിദിനം 20 കിലോമീറ്റർ വരെ സൗജന്യയാത്ര അനുവദിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ (ആർ.ടി.എച്ച്) അറിയിപ്പ് 2008 ലെ നാഷണൽ ഹൈവേ ഫീ (നിരക്കുകളും ശേഖരണവും നിർണയിക്കൽ) ചട്ടം വിജ്‌ഞാപനത്തിലൂടെ ഭേദഗതി ചെയ്തതിന്റെ അടിസ്‌ഥാനത്തിലാണു പ്രഖ്യാപനം.
ഇലക്ട്രോണിക് ടോൾ പിരിവിനുള്ള വ്യവസ്ഥകൾ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണു ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്. ഹൈവേ ടോൾ പ്ലാസകളിലെ തിരക്കു കുറയ്ക്കാനും സഞ്ചരിക്കുന്ന ദൂരത്തെ അടിസ്ഥാനമാക്കി വാഹനങ്ങളിൽ നിന്നു ടോൾ ചാർജുകൾ ഈടാക്കാനും ഇതു ലക്ഷ്യമിടുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ദേശീയ പാതകൾ, എക്‌സ്പ്രസ് വേകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയിലൂടെ ഇരുദിശകളിലേക്കും 20 കിലോമീറ്റർ വരെ ടോൾരഹിത യാത്ര അനുവദിക്കും. എന്നാൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്‌റ്റം (ജി.എൻ.എസ്.എസ്) സംവിധാന മുള്ള വാഹനങ്ങൾക്കേ ഈ സൗജന്യം ലഭ്യമാകുകയുള്ളൂ.
20കിലോമീറ്ററിൽ കൂടുതൽ ദൂരമുണ്ടെങ്കിൽ യഥാർഥ ദൂരത്തിനുള്ള ഫീസ് ഈടാക്കും. വാണിജ്യ ഗതാഗതത്തിനുപയോഗിക്കുന്ന ദേശീയ പെർമിറ്റുള്ള വാഹനങ്ങൾക്ക് ഈ നിയമം ബാധകവുമല്ല.
ജി.എൻ.എസ്.എസ്. ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾക്കു ടോൾ ഗേറ്റിൽ പ്രത്യേക പാത കൾ സ്‌ഥാപിക്കാൻ മന്ത്രാലയം ആലോചി ക്കുന്നുണ്ട്. പ്രവർത്തനക്ഷമമായ ജി.എൻ.എസ്.എസ്. യൂണിറ്റില്ലാതെ ഈ പാതക ളിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽനിന്ന് ഇരട്ടി ടോൾ നിരക്ക് ഈടാക്കും.
പുതിയ നയം ലക്ഷക്കണക്കിനു സ്വകാര്യ വാഹന ഉടമകൾക്കു പ്രയോജനം നൽകുന്നതാണ്.ഹൈവേകളിൽ ചെറിയ യാത്ര കൾ നടത്തുന്നവർക്ക് ഇതിൻ്റെ ഗുണം ലഭി ക്കും. ജോലിക്കായും മറ്റും ദിവസേന യാത്ര ചെയ്യുന്നവർക്കും പ്രത്യേക നേട്ടമുണ്ട്. ഇപ്പോൾ കുറഞ്ഞ ദൂരത്തേക്ക് അവർ നൽകു ന്ന ടോൾ ഫീസ് പൂർണമായും ഇല്ലാതാകും.
ജി.എൻ.എസ്.എസ്.സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ ടോൾ പിരിവ് പ്രക്രിയ കൂടുതൽ സുഗമവും തടസരഹിത വും ആയിത്തീരുമെന്നാണു പ്രതീക്ഷ. ഇവ ഘടിപ്പിച്ച വാഹനങ്ങൾ സ്വയമേവ ചാർജ് കണക്കുകൂട്ടുമെന്നതിനാൽ ടോൾ പ്ലാസക ളിലെ തിരക്ക് കുറയും.