Friday, February 27, 2026
No menu items!
Homeവാർത്തകൾവൈക്കം താലൂക്കാശുപത്രിയിൽ ആശ്രയ സന്നദ്ധ സേവന സംഘടന രോഗികൾക്കായി ഓണ സദ്യയൊരുക്കി

വൈക്കം താലൂക്കാശുപത്രിയിൽ ആശ്രയ സന്നദ്ധ സേവന സംഘടന രോഗികൾക്കായി ഓണ സദ്യയൊരുക്കി

വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടന തിരുവോണ ദിനത്തിൽ വൈക്കം താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണ സദ്യയൊരുക്കി.

വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ് ഭക്ഷണ വിതരണോദ്ഘാടനം നിർവഹിച്ചു. ആശ്രയ ചെയർമാൻ പി.കെ. മണിലാലിൻ്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സന്തോഷ് ചക്കനാടൻ,ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ,പി.വി. ഷാജി, വി. അനൂപ്,വർഗീസ് പുത്തൻചിറ , പി.ഡി.ബിജിമോൾ, രാജശ്രീവേണുഗോപാൽ ,സി.സുരേഷ്കുമാർ, ടി.സി.ദേവദാസ്, വൈക്കം ജയൻ, എം.എസ് മനീഷ്, ശ്രീദേവി അനിരുദ്ധൻ, ചന്ദ്രിക ഉണ്ണികൃഷ്ണൻ, ഐശ്വര്യ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments