ആലപ്പുഴ: നീലംപേരൂർ പള്ളിഭഗവതിക്ഷേത്രത്തിലെ പൂരം പടയണി ഉത്സവത്തിന് തുടക്കമായി. ഒക്ടോബർ ഒന്നിനാണ് പൂരം പടയണി. അവിട്ടം നാളിൽ ശ്രീകോവിലിൽനിന്നു മേൽശാന്തി പകർന്ന അഗ്നി പടയണി ആചാര്യൻ പടയണിക്കളത്തിലേക്ക് ആവാഹിച്ചു. ഈ തിരിനാളം ഗൃഹനാഥന്മാർ വീടുകളിൽ നിന്നും തെറുത്തു കൊണ്ടുവരുന്ന ചൂട്ടു കറ്റകളിലേക്ക് പകർന്നു.
ഇവ കൈയ്യിലേന്തി ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് പടിഞ്ഞാറു ഭാഗത്തുള്ള ചേരമാൻ പെരുമാൾ സ്മാരകത്തിൽ ചെന്ന് അനുവാദം ചോദിച്ച് മടങ്ങിയതോടെ ആണ്പടയണിക്ക് തുടക്കമായത്.
നീലംപേരൂരിൽ ഇനി പടയണി രാവുകളാണ്. ഒക്ടോബർ ഒന്നിന് പൂരം പടയണിയോടെ ആവും പരിസമാപ്തിയാവുക.