വൈക്കം: കേരള മഹിളാസംഘം വൈക്കം സൗത്ത് മേഖലാ കമ്മിറ്റിയുടെ ഓണരുചിക്കൂട്ടുകളുടെ വിതരണ ഉദ്ഘാടനം സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍ അനില്‍ ബിശ്വാസ് മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാറിന് നല്‍കി നിര്‍വഹിച്ചു.
ഓണത്തിനുള്ള കായ് ഉപ്പേരികള്‍, അച്ചാറുകള്‍, ചെറുകറികള്‍ എന്നിവ അടങ്ങിയ കിറ്റാണ് മഹിളാസംഘം പ്രവര്‍ത്തകര്‍ തയ്യാറാക്കി വില്‍പനയ്ക്ക് എത്തിച്ചത്. മഹിളാസംഘം മണ്ഡലം ട്രഷറര്‍ കെ പ്രിയമ്മ, മേഖലാ പ്രസിഡന്റ് വിജയമ്മ പ്രകാശന്‍, സെക്രട്ടറി ലേഖാ ശ്രീകുമാര്‍, ട്രഷറര്‍ ശ്രീലത വര്‍മ, കെ.ആര്‍ സംഗീത, കെ.വി സുമ എന്നിവര്‍ പങ്കെടുത്തു.
മുന്‍കാലങ്ങളില്‍ അഷ്ടമി സ്റ്റാള്‍, ഓണപ്പൂക്കച്ചവടം, പൊടികള്‍, അച്ചാറുകള്‍, പായസം തുടങ്ങിയവയുടെ വില്‍പനയും നടത്തിയിട്ടുണ്ട്. ഇതില്‍നിന്നു ലഭിക്കുന്ന പണം മഹിളാസംഘം പ്രവര്‍ത്തനങ്ങള്‍ക്കും രോഗികളേയും സാധുക്കളേയും സഹായിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. സിപിഐ വനിതാ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ എല്ലാ ചൊവ്വാഴ്ചയും ഉച്ചഭക്ഷണ വിതരണം നടത്തി വരുന്നുണ്ട്.