Tuesday, October 28, 2025
No menu items!
Homeവാർത്തകൾനവീകരിച്ച ചങ്ങമ്ബുഴ പാ൪ക്ക് തുറന്നു

നവീകരിച്ച ചങ്ങമ്ബുഴ പാ൪ക്ക് തുറന്നു

എറണാകുളം: ഇടപ്പള്ളിയിലെ നവീകരിച്ച ചങ്ങമ്ബുഴ പാ൪ക്ക് തുറന്നു. നവീകരിച്ച ചങ്ങമ്ബുഴ പാർക്ക്‌ പ്രൊഫ എം കെ സാനുവും ചങ്ങമ്ബുഴയുടെ മകള്‍ ലളിത ചങ്ങമ്ബുഴയും ചേർന്ന് നവീകരിച്ച പാ൪ക്കിന്റെ ഉദ്ഘാടനം നി൪വഹിച്ചു.

അനശ്വരമായ കവിത അവതരിപ്പിച്ച്‌ കടന്നുപോയ കവിയാണ് ചങ്ങമ്ബുഴ കൃഷ്ണപിള്ളയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കവിയുടെ ഹൃദയസ്പന്ദനം നക്ഷ്ത്രങ്ങള്‍ക്ക് കേള്‍ക്കുന്ന തരത്തില്‍ ഇന്നും മുഴങ്ങുന്നത് ഇടപ്പള്ളിയിലെ ചങ്ങമ്ബുഴ സ്മാരകത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈബി ഈഡൻ എം പി, മേയർ എം അനില്‍കുമാർ, എം എല്‍ എ മാരായ ടി ജെ വിനോദ്, പി വി ശ്രീനിജിൻ, ഉമ തോമസ്, ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻ പിള്ള, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, എ ബി സാബു, ജി സി ഡി എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments