തിരുവില്വാമല: ഒരു ദശാബ്ദക്കാലമായി പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുടെ ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന പട്ടികജാതി പട്ടിക വർഗ സമുദായ സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒൻപത് വർഷമായ് തുടർന്നു വരുന്ന അരി വിതരണവും ഓണകിറ്റ് വിതരണവും കുത്താമ്പുള്ളിയിൽ നടന്നു.
മുപ്പത്തി അഞ്ചോളം കുടുംബങ്ങൾക് സമുദായ സമിതിയുടെ ഓണകിറ്റ് ലഭിച്ചു. സമുദായ സമിതി പ്രസിഡന്റ് കെ ആർ പ്രദീപ്, സെക്രട്ടറി സത്യപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വിതരണം നടന്നത്.