മരങ്ങാട്ടുപിള്ളി: സ്നേഹധാരാ ഓട്ടോ ബ്രദേഴ്സ് സൊസൈറ്റിയുടെ ഓണാഘോഷം ഇന്ന് മരങ്ങാട്ടുപിള്ളിയിൽ രണ്ട് മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്യും. ചികിത്സാ സഹായ വിതരണം, ഓണക്കിറ്റ് വിതരണം കൂടാതെ വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകളും വിതരണം ചെയ്യും.
ആഘോഷങ്ങൾ ലളിതമാക്കി വയനാട് പുനരധിവാസ പദ്ധതിയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. സമ്മേളനത്തിനു മുമ്പായി വിവിധ കായിക മത്സരങ്ങൾ ഉണ്ടായിരിക്കും.