കുറവിലങ്ങാട്: രാഷ്ട്രീയ ജനതാദൾ സംസ്ഥാന നേതാവും കുറവിലങ്ങാടിന്റെ രാഷ്ട്രീയ സാമൂഹിക സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആളുമായ പി.ഒ.വർക്കിയുടെ നിര്യാണത്തിൽ കുറവിലങ്ങാട് പൌരാവലി അനുശോചനം രേഖപ്പെടുത്തി.
വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ മൃത സംസ്കാര ചടങ്ങുകൾക്ക് ശേഷം പള്ളിക്കവലയിൽ ചേർന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു.
മോൻസ് ജോസഫ് എംഎൽഎ രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ ഡോ.വർഗ്ഗീസ് ജോർജ് ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ തോമസ് കണ്ണന്തറ ബിജു മൂലംകുഴ, വി എസ് സദാനന്ദ ശങ്കർ, സിബി മാണി, എ എൻ ബാലകൃഷ്ണൻ, യുഡി മത്തായി, അഡ്വ.ജിൻസൺ ചെറുമല, ജോസഫ് പുതിയിടം, അഡ്വ.ഫിറോഷ് മാവുങ്കൽ, ഡോ.വിവി മാത്യു, പീറ്റർ പന്തലാനി, റ്റി.എസ് റഷീദ്, കെ.ആർ.മനോജ് കുമാർ, ജോൺ മാത്യു, ജോർജ്ജ് മാത്യു, ബെന്നി സി ചീരംചിറ, വി.ജെ. വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.