Tuesday, October 28, 2025
No menu items!
Homeവാർത്തകൾവൈക്കം കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണചന്ത ആരംഭിച്ചു

വൈക്കം കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണചന്ത ആരംഭിച്ചു

വൈക്കം: വൈക്കം കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണചന്ത ആരംഭിച്ചു. വില വർധനവിൻ്റെ സാഹചര്യത്തിൽ സാധാരണക്കാർക്ക് അവശ്യസാധനങ്ങൾ കൺസ്യൂമർ ഫെഡറേഷനുമായി സഹകരിച്ച് അരിയടക്കം 20 ഇനം നിത്യോപയോഗ സാധനങ്ങളാണ് വിലക്കുറവിൽ നൽകുന്നത്. റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തി ഒരു ദിവസം 100പേർക്ക് കൂപ്പൺ നൽകിയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. കൂപ്പൺ വിതരണം രാവിലെ 8.30 ന് ആരംഭിക്കും.

വീട്ടമ്മയ്ക്ക് നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് നൽകി ഓണ ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി. എം. സേവ്യർ ചിറ്ററ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി വി.എസ്.അനിൽകുമാർ, ഭരണ സമിതി അംഗങ്ങളായ സി. ടി. ഗംഗാധരൻ നായർ,എം. ജി. ജയൻ, വി.എം.അനിയപ്പൻ, കെ.വി.പ്രകാശൻ, ശ്രീദേവി സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments