മലയിന്‍കീഴ്: നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ഓണസമ്മാനമായി ഭക്ഷ്യകിറ്റും ഓണപ്പുടവയും വിതരണം ചെയ്തു. ദാരിദ്ര്യ ലഘൂകരണ പദ്ധതിയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്കാണ് ഭക്ഷ്യ കിറ്റും ഓണപ്പുടവയും സമ്മാനിച്ചത്. നേമം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം നേടിയ ബ്ലോക്ക് പരിധിയിലെ സ്‌കൂളുകളെ ആദരിച്ചു. അതോടൊപ്പം മിശ്ര വിവാഹിതര്‍ക്കുള്ള ധന സഹായവും വിതരണം ചെയ്തു. ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രന്‍ നായര്‍, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരന്‍ നായര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്‍, ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മോഹനന്‍ ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, ബിജു.വി.എസ്, അജയ്‌ഘോഷ് എന്നിവര്‍ സംസാരിച്ചു.