Tuesday, July 8, 2025
No menu items!
HomeCareer / job vacancyബാർട്ടൺഹിൽ എൻജിനീയറിങ് കോളജിൽ എം.ടെക് ട്രാൻസ്ലേഷനൽ എൻജിനിയറിങ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ

ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിൽ എം.ടെക് ട്രാൻസ്ലേഷനൽ എൻജിനിയറിങ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ

ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിൽ സ്പോട്ട് അഡ്മിഷൻ.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലും ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയും ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജിൽ നടത്തുന്ന നൂതന കോഴ്സായ എം.ടെക് ട്രാൻസ്ലേഷനൽ എൻജിനിയറിങ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.

ഏതു ബ്രാഞ്ചിൽ ബി.ഇ/ ബി.ടെക് ഡിഗ്രി എടുത്തവർക്കും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ എം.സി.എ.പി പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒന്നാംവർഷ കോഴസ് വർക്ക് ബാർട്ടൺഹില്ലിലും, രണ്ടാംവർഷ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെ ഐ.ഐ.ടികളിൽ പ്രോജക്ട് വർക്കും, ഇന്റേൺഷിപ്പും ചെയ്യാനുള്ള അവസരവുമുണ്ട്.

സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് കോഴ്സിന്റെ സവിശേഷതകൾ. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും ഒഴിവുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യമുണ്ട്. ഗേറ്റ് യോഗ്യതയുള്ളവർക്ക് എ.ഐ.സി.ടി.ഇ യുടെ സ്‌കോളർഷിപ്പ് ലഭിക്കും. എസ്.സി, എസ്.ടി, ഒ.ഇ.സി സംവരണ വിഭാഗക്കാർക്ക് സൗജന്യമായി പഠിക്കാനുള്ള അവസരവുമുണ്ട്. സ്പോട്ട് അഡ്മിഷന് പങ്കെടുക്കാൻ സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 1ന് അസൽ സർട്ടിഫിക്കറ്റുകളുമായി ബാർട്ടൺഹിൽ കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.tplc.gecbh.ac.in, www.gecbh.ac.in . ഫോൺ: 7736136161/9995527866/9995527865.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments