ന്യൂയോര്‍ക്ക്: 2024 പകുതി പിന്നിടുമ്പോള്‍ ഈ വര്‍ഷം ഇതുവരെ ഇറങ്ങിയതില്‍വച്ച് ഏറ്റവും മികച്ച 25 സിനിമകള്‍ തിരഞ്ഞെടുത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമ സ്നേഹികളുടെ കൂട്ടായ്മയായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വ്വീസ് ലെറ്റര്‍ ബോക്‌സ്ഡ്. 25 സിനിമകളില്‍ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്ത് ഏഴില്‍ അഞ്ചെണ്ണവുമുള്ള മോളിവുഡിന് വ്യക്തമായ ആധിപത്യമാണുള്ളത്.
ആദ്യപത്തില്‍ രണ്ടു ചിത്രങ്ങളും മലയാളത്തില്‍ നിന്നാണ്. ഏഴാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്സും പത്താം സ്ഥാനത്ത് ആട്ടവും. ഭ്രമയുഗം 15ാമതും ആവേശം 16ാമതും പ്രേമലു 25ാം മതും എത്തി. അഞ്ചാം സ്ഥാനത്ത് ബോളിവുഡ് ചിത്രം ലാപത ലേഡീസ് എത്തി. മറ്റൊരു ഹിന്ദി ചിത്രമായ അമര്‍സിങ് ചംകീല 20ാം സ്ഥാനത്ത് എത്തി.
.



