Monday, July 7, 2025
No menu items!
Homeകലാലോകം3ഡി ചിത്രം; 'എആര്‍എം' ഇന്ന് തിയറ്ററുകളില്‍

3ഡി ചിത്രം; ‘എആര്‍എം’ ഇന്ന് തിയറ്ററുകളില്‍

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രം എആര്‍എം ത്രിഡി ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബുക്ക് മൈ ഷോ, പേ ടി എം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ് എന്നീ വെബ്‌സൈറ്റുകളിൽ നിന്നോ ആപ്പ് മുഖേനയോ ഓൺലൈനായി പ്രേക്ഷകർക്ക് ടിക്കറ്റുകൾ വാങ്ങാം.

ഏറെ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ വരുന്ന 3ഡി ചിത്രമെന്ന  വലിയ പ്രത്യേകതയും എആര്‍എമ്മിനുണ്ട്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് അഞ്ച് ഭാഷകളിൽ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്.

നവാഗതനായ  ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. തമിഴ്, തെലുഗ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, പ്രിൻസ് പോൾ, അഡീഷണൽ സ്ക്രീൻ പ്ലേ ദീപു പ്രദീപ്‌, പ്രോജക്ട് ഡിസൈൻ എൻ എം ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ പ്രവീൺ വർമ്മ, സ്റ്റണ്ട് വിക്രം മോർ, ഫീനിക്സ് പ്രഭു, അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി, കൊറിയോഗ്രാഫി ലളിത ഷോബി, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, അസോസിയേറ്റ് സിനിമട്ടോഗ്രാഫർ സുദേവ്, കാസ്റ്റിങ് ഡയറക്ടർ ഷനീം സയീദ്, കളരി ഗുരുക്കൾ പി വി ശിവകുമാർ ഗുരുക്കൾ, സൗണ്ട് ഡിസൈൻ സച്ചിൻ ആൻഡ് ഹരിഹരൻ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി എം ആർ രാജാകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ ഷനീം സയിദ്, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി, ഡി ഐ സ്റ്റുഡിയോ ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ രാജ് എം സയിദ് (റെയ്സ് 3ഡി ) കോൺസെപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ് മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് കിഷാൽ സുകുമാരൻ, വി എഫ് എക്സ് സൂപ്പർ വൈസർ സലിം ലാഹിർ, വി എഫ് എക്സ് എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ് മനു മൻജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിജു നാടേരി, ഫഹദ് പേഴുംമൂട്, പ്രീവീസ്  റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോദരൻ, സ്റ്റിൽസ് ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments