ചെങ്ങമനാട്: മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് ഇടവകയിലെ വിശ്വാസ പരിശീലന വിഭാഗം കുട്ടികള്‍ ഒന്നിച്ച് ഓണകരുതലിന്റെ പച്ചക്കറി പൂക്കളം ഒരുക്കി. ചുള്ളി ഗ്രാമത്തിലെ 40 ഓളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു കൈത്താങ്ങായി കുട്ടികളുടെ കരുതൽ മാറി. പ്രദേശത്തെ കൃഷിയിടങ്ങളിൽ നിന്ന് ശേഖരിച്ച പച്ചക്കറികളാണ് വിതരണം ചെയ്തത്.
വിവിധ ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾ മുഖേനയാണ് വിവിധതരം പച്ചക്കറികള്‍ മാതാപിതാക്കളുടെ സഹായത്തോടെ
ശേഖരിച്ചത്. ഏകദേശം 300 കിലോ പച്ചക്കറികളും, സ്‌പോണ്‍സര്‍ഷിപ്പിലൂടെ 200 കിലോ അരിയും കുട്ടികൾ കണ്ടെത്തി. ഭക്ഷൃവസ്തുക്കളുടെ കിറ്റ് വിതരണ ഉത്ഘാടനം വികാരി റവ. ഫാ. ഷനു മൂഞ്ഞേലി നിര്‍വഹിച്ചു.