Monday, March 23, 2026
No menu items!
Homeവാർത്തകൾഇന്ത്യയിൽ ആദ്യത്തെ ക്യുആർ അധിഷ്‌ഠിത കോയിൻ വെൻഡിങ് മിഷ്യൻ ഫെഡറൽ ബാങ്ക് ആരംഭിച്ചു

ഇന്ത്യയിൽ ആദ്യത്തെ ക്യുആർ അധിഷ്‌ഠിത കോയിൻ വെൻഡിങ് മിഷ്യൻ ഫെഡറൽ ബാങ്ക് ആരംഭിച്ചു

കൊച്ചി: രാജ്യത്തെ ആദ്യ ക്യുആർ അധിഷ്‌ഠിത കോയിൻ വെൻഡിങ് മിഷ്യൻ ഫെഡറൽ ബാങ്ക് പുറത്തിറക്കി. കോഴിക്കോട് പുതിയറ ബ്രാഞ്ചിൽ സ്ഥാപിച്ച മിഷ്യൻ ബാങ്കിന്റെ ചീഫ് ടെക്നോളജി ഓഫിസ റൂം ഗ്രൂപ് പ്രസിഡൻ്റുമായ ജോൺസൺ കെ. ജോസ് ഉദ്ഘാടനം ചെയ്‌തു. ബാങ്കിന്റെ കോഴിക്കോട് സോൺ മേധാവിയും സീനിയർ വൈസ് പ്രസിഡൻ്റുമായ എ.സുതീഷ് സന്നിഹിതനായിരുന്നു.

നാണയം വിതരണം ചെയ്യുന്ന പരമ്പരാഗത മിഷ്യനുകളേക്കാൾ ലളിതമായ ഈ സംവിധാനം ചെറുകിട കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഏറെ സൗകര്യപ്രദമാണ്. ഈ സംവിധാനത്തിലൂടെ 24 മണിക്കൂറും ഏതു ബാങ്കിൻ്റെ ഇടപാടുകാർക്കും നാണയങ്ങൾ ലഭ്യമാകും. നാണയങ്ങളുടെ ലഭ്യത സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്ന ഈ പുതിയ സംവിധാനം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ബാങ്കിങ് അനുഭവങ്ങൾ മെച്ചപ്പെടുത്താനുള്ള തങ്ങളുടെ കാഴ്ചപ്പാടിനോടു യോജിച്ചു പോകുന്നതു കൂടിയാണെന്ന് ചീഫ് ടെക്നോളജി ഓഫിസറും ഗ്രൂപ് പ്രസിഡൻ്റുമായ ജോൺസൺ കെ. ജോസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments