Sunday, August 3, 2025
No menu items!
Homeവാർത്തകൾഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി

ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി

കണ്ണൂര്‍: ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ റെയില്‍വേ തുടങ്ങി. ഈ പ്രത്യേക ട്രെയിനിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ആവേശകരമായ സ്വീകരണം നല്‍കി. മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്യത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്.ലോക്കോ പൈലറ്റുമാരെ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്യത്തില്‍ ഹാരാര്‍പ്പണം നടത്തി.ജൂലായ് രണ്ടിന് വൈകിട്ട് 3.40 ന് ഷൊര്‍ണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ 7.30 ന് കണ്ണൂരിലെത്തി.

ഷൊര്‍ണ്ണൂരില്‍ നിന്ന് ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 3:40നും കണ്ണൂരില്‍ നിന്ന് ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8.10 നുമാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക.അണ്‍ റിസര്‍വ്ഡ് സ്പെഷ്യല്‍ എക്സ്പ്രസ് ആയി സര്‍വ്വീസ് നടത്തുന്ന ട്രെയിനിന് തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാട് താനൂര്‍ തിരൂര്‍, കുറ്റിപ്പുറം പട്ടാമ്പി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 10 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക.മലബാറിലേക്ക് പുതിയ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച കേന്ദ്ര റെയില്‍വെ മന്ത്രാലയത്തെ ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments