നെടുമങ്ങാട്: പുരോഗമന കലാ സാഹിത്യസംഘം നെടുമങ്ങാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുസ്തകചര്‍ച്ചയും സംവാദവും സംഘടിപ്പിക്കുന്നു. അസീം താന്നിമൂടിന്റെ അന്നുകണ്ട കിളിയുടെ മട്ട് കാവ്യസമാഹാരമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ബുധനാഴ്ച വൈകിട്ട് 4.30ന് നെടുമങ്ങാട് ടൗണ്‍ എല്‍.പി.എസില്‍ നടക്കുന്ന പരിപാടി കവി എസ്.ജോസഫ് ഉദ്ഘാടനം ചെയ്യും. ജെ.ഷാജികുമാര്‍ അധ്യക്ഷനാകും. കറിഞ്ചിലക്കോട് ബാലചന്ദ്രന് പുസ്തകം അവതരിപ്പിക്കും. എസ്.എന്‍ സന്ധ്യ മോഡറേറ്ററാകുന്ന പരിപാടിയില്‍ അനില്‍ വേങ്കോട്, ചായം ഷിബു, രാജേഷ് ചിറപ്പാട് എന്നിവര്‍ സംസാരിക്കും. കൂടാതെ ലളിതകലാ അക്കാദമി നിര്‍വാഹക സമിതിയംഗം രാജേഷ് ചിറപ്പാറിനെ അനുമോദിക്കും.



