Monday, March 30, 2026
No menu items!
Homeവാർത്തകൾപഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി കര്‍ഷക സംഘടനാ നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി കര്‍ഷക സംഘടനാ നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി

ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി കര്‍ഷക സംഘടനാ നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. കര്‍ഷക സംഘടനാ നേതാവ് കൂടിയായ തര്‍ലോചന്‍ സിങ് (56)നെയാണ് അജ്ഞാതര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. പഞ്ചാബില്‍ ലുധിയാന ജില്ലയിലെ ഖന്നയില്‍ ഇന്നലെ വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

ഖന്നയിലെ എഎപിയുടെ കര്‍ഷക വിഭാഗത്തിന്റെ പ്രസിഡന്റായിരുന്ന ഇകോലഹ സ്വദേശിയാണ് തര്‍ലോചന്‍ സിങ്. ഇന്നലെ വൈകുന്നേരത്തോടെ വെടിയേറ്റ നിലയില്‍ റോഡരികില്‍ ആണ് ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ ഇദ്ദേഹത്തിന്റെ മകനും കൂടി ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments