പഴയന്നൂർ: ദേശീയ പോഷകസമൃദ്ധി വാരാഘോഷത്തിന്റെ ഭാഗമായി പഴയന്നൂർ ബ്ലോക്കിലെ കൃഷി ഭവനുകളിൽ വിതരണം ചെയ്യുന്ന പോഷക സമൃദ്ധി കിറ്റുകളുടെ വിതരണോദ്ഘാടനം പഴയന്നൂരിൽ വച്ച് സംഘടിപ്പിച്ചു. കുറഞ്ഞത് 10 സെന്റ് എങ്കിലും കൃഷി ചെയ്യുന്ന കർഷകർക്ക് 15 ലധികം ഉൽപ്പാദനോപാദികളാണ് കിറ്റിലൂടെ വിതരണം ചെയ്യുന്നത്. കർഷകൻ എം ബി ഭാനുപ്രകാശിന്റെ പച്ചക്കറിത്തോട്ടത്തിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് വിതരണോദ്ഘാടനം ചെയ്തു. പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരൻ അധ്യക്ഷനായി. കെ പി ശ്രീജയൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ, കൃഷി ഓഫീസർ വി ആർ കൃഷ്ണ എന്നിവർ സംസാരിച്ചു.



