ന്യൂഡൽഹി: ഇന്ത്യയില്‍ മങ്കി പോക്സ് സംശയിച്ച യുവാവിന്റെ പരിശോധന ഫലം നെഗറ്റീവ്. ഇതോടെ ഇന്ത്യയില്‍ ആർക്കും എംപോക്സ് സ്ഥിരീകരിച്ചിട്ടില്ല എന്നും സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മങ്കി പോക്സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്ന് ഇന്ത്യയില്‍ എത്തിയ യുവാവ് മങ്കി പോക്സ് ലക്ഷണങ്ങളുമായി ഐസൊലേഷനില്‍ തുടർന്നു വരികയായിരുന്നു. ആരോഗ്യനില തൃപ്തികരമായിരുന്ന യുവാവിന്റെ പരിശോധന ഫലം നെഗറ്റീവ് ആയതോടെയാണ് ആശ്വാസകരമായ വാർത്ത എത്തിയത്.



