കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ ഓണത്തിന് മുന്നൊരുക്കമായി 60 വയസിന് മേൽ പ്രായമുള്ള വയോജനങ്ങൾക്കായി ചൊവ്വാഴ്ച്ച സൗജന്യ വയോജന ആരോഗ്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. കുറവിലങ്ങാട് പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ സെപ്റ്റംബർ 10ന് ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെയാണ് ക്യാമ്പ്.
ഡോ. വി. പി. അരുൺകുമാർ, ഡോ.റ്റി. ആർ. ശ്രീവിദ്യ, ഡോ. ഗായത്രി രാജീവ് എന്നീ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകുന്നു. ക്യാമ്പിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്, രക്ത പരിശോധന, യോഗ ക്ലാസ് എന്നിവ ഉണ്ടായിരിക്കുമന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി അറിയിച്ചു.



