മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് പുതിയതായി ഓപ്ഷന്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 4 വൈകുന്നേരം നാലു മണി വരെ നീട്ടി.
ഒന്നു മുതല്‍ മൂന്നുവരെ അലോട്ട്മെന്‍റുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും അലോട്ട്മെന്‍റ് ലഭിച്ചശേഷം കോളജുകളില്‍ ചേരാത്തവര്‍ക്കും ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാം.
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള സ്പെഷ്യൽ അലോട്ട്മെന്‍റിനും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും 2024 ജൂലൈ 4 വൈകുന്നേരം വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.



