തിരുവില്വാമല: പാലക്കാട് റോഡിലുള്ള മഹാദേവക്ഷേത്രത്തിൽ മോഷണം. നാലു ഭണ്ഡാരങ്ങളിൽ നിന്നും കൗണ്ടറിൽ നിന്നുമായി പതിനായിരത്തോളം രൂപ നഷ്ടമായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. പഴയന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ ദിവസം കൊണ്ടാഴി തൃത്തം തളി ശിവപാർവ്വതി ക്ഷേത്രത്തിലും രണ്ട് മാസം മുന്നെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.