ചെങ്ങമനാട്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പദ്ധതിയിൽ അംഗത്വമുള്ള തൊഴിലാളികൾക്ക് അനുവദിക്കുന്ന ചികിത്സാ സഹായം 15000 രൂപയായി വർദ്ധിപ്പിച്ച് സർക്കാർ വിജ്ഞാപനമായി. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിലെ സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 1 മുതൽ ഓൺലൈൻ ആയി സമർപ്പിക്കാം. പദ്ധതിയിൽ പുതുതായി അംഗത്വം നേടുന്ന തൊഴിലാളികൾക്ക് ഓൺലൈനായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: http://unorganizedwssb.org, 0471 2464240