ചെങ്ങമനാട്: കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി വളരെയധികം ബന്ധമുള്ള ഒരു പുഷ്പമാണ് തുമ്പപ്പൂവ്. ആയുർവേദ ഔഷധ നിർമ്മാണിന് തുമ്പയുടെ ഇലയും വേരും ഉപയോഗിക്കുന്നുണ്ട്. കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് വരെ ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിച്ച് വരുന്നു. എന്നാലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ പ്രധാനിയാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പമാണിത്. വിനയത്തിന്റെ പ്രതീകമായിട്ടാണ് തുമ്പപ്പൂവിനെ കാണുന്നത്. തുമ്പപ്പൂ കൊണ്ട് ഓണരാത്രിയിൽ പൂവട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്.
ഇന്ന് തുമ്പപ്പൂക്കൾ അപൂർവ കാഴ്ചയാണ്. തുമ്പയും ചെണ്ടുമല്ലികളും വാടാമല്ലിയും കൃഷി ചെയ്തിരിക്കുകയാണ് ചേർത്തല പതിനൊന്നാം മയിലിൽ കർഷകനായ വി പി സുനിൽ. ഇദ്ദേഹത്തിന്റെ തോട്ടത്തിൽ ഇന്നുമുതൽ കഞ്ഞിക്കുഴി പുഷ്പോത്സവത്തിന് തുടക്കമായി. രാവിലെ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉൽഘാടനം ചെയ്യ്തു. ഇനി പത്ത് ദിവസം ഓണപ്പൂക്കളുടെ മനോഹരമായ കാഴ്ചകൾ കാണാനും ഫോട്ടോ എടുക്കാനും കഴിയും.
കേരളത്തിലെ ഏറ്റവും വലിയ പൂപ്പാടം സന്ദർശിക്കാം.
ഫോട്ടാഷൂട്ടിനും റീൽസിനും പ്രത്യേകം സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
