Wednesday, July 9, 2025
No menu items!
Homeവാർത്തകൾവ്യവസായ സൗഹൃദം: കേന്ദ്ര പട്ടികയിൽ കേരളം ഒന്നാമത്

വ്യവസായ സൗഹൃദം: കേന്ദ്ര പട്ടികയിൽ കേരളം ഒന്നാമത്

ന്യൂഡൽഹി: വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട കേന്ദ്ര പട്ടികയിൽ കേരളം ആന്ധ്രപ്രദേശിനും ഗുജറാത്തിനുമൊപ്പം ‘ടോപ് അച്ചീവേഴ്സ്’ വിഭാഗത്തിൽ. 2022ലെ പ്രകടനമാണു പരിഗണിച്ചിരിക്കുന്നത്.

ബിസിനസ് പരിഷ്കാരങ്ങൾ പരിഗണിക്കുമ്പോൾ ടോപ്പ് അച്ചീവേഴ്സ് വിഭാഗത്തിൽത്തന്നെ കേരളം ഒന്നാമതാണെന്നു വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. 30 ബിസിനസ് പരിഷ്കരണ സൂചികകളിൽ 9 എണ്ണത്തിൽ കേരളം ടോപ്പ് അച്ചീവേഴ്സ് (95 ശതമാനത്തിനു മുകളിൽ) വിഭാഗത്തിലാണ്. ആന്ധ്ര 5 എണ്ണത്തിലും ഗുജറാത്ത് 3 എണ്ണത്തിലുമാണ് മുന്നിൽ.

ഡൽഹിയിൽ സംസ്ഥാന വ്യവസായമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽനിന്ന് പി.രാജീവ് പുരസ്കാരം ഏറ്റുവാങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments