തിരുവില്വാമല: കെട്ടിട നിർമ്മാണ മേഖലയിലെ ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പർവെസേഴ്സിന്റെ കൂട്ടായ്മ ആയ ലെൻസ് ഫെഡ് ലക്കിടി യൂണിറ്റ് കൺ വെൻഷൻ തിരുവില്വാമലയിൽ നടന്നു. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ കൺവെഷൻ ഉദ്ഘാടനം ചെയ്തു.
ലെൻസ് ഫെഡ് യൂണിറ്റ് പ്രസിഡന്റ് ഹരീഷ് ഇ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ ഇ ആർ ജയകൃഷ്ണൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. ലെൻസ്ഫെഡ് പാലക്കാട് ജില്ല ട്രഷറർ വി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ലെൻസ്ഫെഡ് ഒറ്റപ്പാലം ഏരിയ സെക്രട്ടറി എം.സനോജ്, യൂണിറ്റ് ഇൻ ചാർജ് സജീവ് ടിപി, ഏരിയ ട്രഷറർ മഹേഷ് എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി എൻ എസ് ശ്രീജിത്ത് സ്വാഗതവും യൂണിറ്റ് ട്രഷറർ പി സതീഷ് നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം പഠന ക്ലാസ്സോട് കൂടി കൺവെൻഷൻ സമാപിച്ചു.