Sunday, December 21, 2025
No menu items!
Homeവാർത്തകൾഅധ്യാപക ദിനാഘോഷവും പുരസ്‌ക്കാരസമര്‍പ്പണവും

അധ്യാപക ദിനാഘോഷവും പുരസ്‌ക്കാരസമര്‍പ്പണവും

തിരുവനന്തപുരം: സംസ്ഥാന ലഹരി വര്‍ജ്ജന സമിതിയും ഫ്രീഡം ഫിഫ്റ്റിയും സംയുക്തമായി നടത്തുന്ന അധ്യാപക ദിനാഘോഷവും പുരസ്‌ക്കാരസമര്‍പ്പണവും വ്യാഴാഴ്ച നടക്കും. വൈകിട്ട് നാലിന് പ്രസ്സ് ക്ലബ്ബില്‍ ചേരുന്ന ചടങ്ങ് മുന്‍ ഡി.ജി.പി. ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ മുഖ്യഅഥിതിയാകും. കവിയും നാടകനടനുമായ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, മധു മുല്ലശേരി, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

ഫ്രീഡം ഫിഫ്റ്റി വൈസ് ചെയര്‍മാന്‍ പിരപ്പന്‍ കോട് ശ്യാംകുമാര്‍ ചടങ്ങില്‍ അധ്യക്ഷനാകും. ലഹരി വര്‍ജ്ജന സമിതി സെക്രട്ടറി റസല്‍ സബര്‍മതി, കണ്‍വീനര്‍ ഷാജി, ഡോ. സിഗ്മ, റോബര്‍ട്ട് സാം, അനില്‍ ഗുരുവായൂര്‍ എന്നിവര്‍ സംസാരിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കും. സ്വാതന്ത്ര്യദിന ഉപന്യാസം, കവിതാരചന മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് പ്രത്യേക ഉപഹാരങ്ങളും നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments