മാറനല്ലൂര്‍ : മാറനല്ലൂരില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വെല്‍നസ് സെന്റര്‍ സ്വാസ്ഥ്യ പ്രോജക്ടിന്റെ ഭാഗമായി സര്‍ക്കാരിന്റെ 100-ദിനപരിപാടിയില്‍ ഉള്‍പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ ഉല്ലാസം ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററാണ് 60-വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ക്യാമ്പ് ഒരുക്കിയത്. മെഡിക്കല്‍ ക്യാമ്പിനോടൊപ്പം യോഗ പരിശീലനവും സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ വര്‍ഗീസ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ഷിബു, മാറനല്ലൂര്‍ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.രജനി, ആയുഷ്മാന്‍ ഭാരതത്തിലെ ഡോക്ടര്‍മാര്‍, യോഗ അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



