Sunday, February 15, 2026
No menu items!
Homeവാർത്തകൾതുടുപ്പോട്ടുകോണം എ.ഡി.എസ്. വാര്‍ഷികം

തുടുപ്പോട്ടുകോണം എ.ഡി.എസ്. വാര്‍ഷികം

വിളവൂര്‍ക്കല്‍: വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ തുടുപ്പോട്ടുകോണം വാര്‍ഡ് എ.ഡി.എസ് വാര്‍ഷികം സംഘടിപ്പിച്ചു. പെരുകാവ് എന്‍.എസ്.എസ്.ഹാളില്‍ നടന്ന ചടങ്ങ് നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് രജനി അധ്യക്ഷയായി. ചടങ്ങില്‍ ടെലിവിഷന്‍ താരം മനീഷ് കൃഷ്ണ മുഖ്യാതിഥിയായി.

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കെ.അനില്‍കുമാര്‍, വാര്‍ഡ് അംഗം ദിലീപ് കുമാര്‍, ആരോഗ്യവിദ്യാഭ്യാസകമ്മിറ്റി അധ്യക്ഷ ശാലിനി.എ, ക്ഷേമകാര്യ അധ്യക്ഷ റോസ്‌മേരി.എസ്, വികസനകാര്യഅധ്യക്ഷ ആശാചന്ദ്രന്‍.സി, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ആശാകുമാരി, സി.ഡി.എസ്.അംഗം മഞ്ചു.എസ്.ബി, എ.ഡി.എസ് സെക്രട്ടറി റീന.എസ് എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗങ്ങള്‍, വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ ചികിത്സാസഹായവും വിതരണം ചെയ്തു. തുടര്‍ന്ന് കലാകായികമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനവും നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments