Saturday, February 14, 2026
No menu items!
Homeവാർത്തകൾസംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂളിലെ ലാലി ടീച്ചർ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. 2023-24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം
പരിഗണിച്ചും, മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് അവാർഡ്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. എന്നീ സ്ഥാപനങ്ങളിലെ ഡയറക്‌ടർമാരും, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ കൈറ്റ്, പ്രൊഫ. കാർത്തികേയൻ നായർ മുൻ ഡയറക്‌ടർ, ഹയർസെക്കൻ്ററി വിഭാഗം അംഗങ്ങളുമായ സമിതിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്. 10,000 രൂപയും പ്രശസ്‌തി പത്രവും, ഫലകവും ആണ് ജേതാക്കൾക്ക് നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments