കായംകുളം: ദേശീയ പാതയിൽ ഏറെ പ്രാധാന്യമുള്ള കായംകുളം ബസ് സ്റ്റേഷൻ ഓഫീസ് തകരാറിലാണ്. കെട്ടിടത്തിന്റെ മേൽക്കൂര, ഭിത്തി, തൂണുകൾ, സ്റ്റാൻഡ് പരിസരം എന്നിവ തകരാറിൽ ആയതിനെ തുടർന്ന് നിരവധി ജനകീയ ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
കോട്ടയം, എറണാകുളം, തിരുവനന്തപുരം, പുനലൂർ മേഖലയിലേക്ക് ദേശീയ പാതയിൽ സർവീസ് ഓപ്പറേറ്റിംഗ് നടക്കുന്ന പ്രധാന കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ് ആണ് കായംകുളം. ജീവനക്കാരുടെയും യാത്രക്കാരുടേയും സുരക്ഷ സംബന്ധിച്ച് അധികൃതർ മൗനം പാലിക്കുകയാണ് എന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം മലയാളം ടൈംസ് പ്രതിനിധി സന്തോഷ് സദാശിവമഠം മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു. പരാതിയെ തുടർന്ന് മുഖ്യമന്ത്രി യുടെ ഓഫീസ് കെ.എസ്.ആർ.ടി.സി. സി.എം.ഡി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.