ചെറുതോണി: മലങ്കര യാക്കോബായ സിറിയൻ സണ്‍ഡേ സ്കൂള്‍ അസോസിയേഷൻ കമ്ബിളികണ്ടം ഡിസ്ട്രിക്‌ട് കലോത്സവത്തില്‍ സെൻറ് ജോർജ് സണ്‍ഡേസ്കൂള്‍ ആയിരമേക്കർ ചാമ്ബ്യന്മാരായി.
കമ്ബിളികണ്ടം സെൻറ് മേരീസ് സണ്‍ഡേ സ്കൂള്‍ രണ്ടാംസ്ഥാനവും മുരിക്കാശേരി സെന്‍റ് ജോർജ് സണ്‍ഡേ സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എംജെഎസ്‌എസ്‌എ കേന്ദ്ര സെക്രട്ടറി എൻ.എ. ജോസ്, ഫാ. മത്തായി കുളങ്ങരക്കുടി, ഫാ. ബേസില്‍ കൊറ്റിക്കല്‍, ഫാ. ലിന്‍റോ ലാസർ, ഫാ. ജയിസ് കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നല്‍കി.



